അറവുശാലകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഉത്തര്‍പ്രദേശില്‍ ഇറച്ചിക്കടക്കാര്‍ ഇന്ന് അനിശ്ചിതകാല സമരം തുടങ്ങും

അറവുശാലകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഉത്തര്‍പ്രദേശില്‍ ഇറച്ചിക്കടക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. എല്ലാ ഇറച്ചിക്കടകളും അടച്ചിട്ടണ് സമരം. മത്സ്യക്കച്ചവടക്കാരും സമരത്തില്‍ പെങ്കടുക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. പോത്തിറച്ചി വില്‍പ്പനക്ക് വിലക്കു വന്നതോടെ ലക്‌നോവിലെ പ്രമുഖ മാംസാഹാര ഹോട്ടലുകള്‍ കോഴിയും ആടും വിളമ്പാന്‍ തുടങ്ങി. എന്നാല്‍, ഇപ്പോള്‍ ഇവയെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും പശുക്കടത്ത് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പു സമയത്ത് ബി.ജെ.പി.വാഗ്ദാനം നല്‍കിയിരുന്നു. സമരത്തില്‍നിന്ന് പിന്മാറണമെന്ന് ബി.ജെ.പി നേതാവ് മസ്ഹര്‍ അബ്ബാസ് കച്ചവടക്കാരോട് അഭ്യര്‍ഥിച്ചു. അനധികൃത അറവുശാലകള്‍ക്കെതിരെയാണ് നടപടിയെടുക്കുന്നതെന്നും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha



























