മണിപ്പൂരില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേര്‍ മരിച്ചു

മണിപ്പൂരിലെ സേനാപതി ജില്ലയില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു. ഇംഫാല്‍ദിമാപൂര്‍ ദേശീയ ഹൈവേയില്‍ തിങ്കളാഴ്ച രാവിലെ 3.30 നാണ് അപകടമുണ്ടായത്.
ബസ് മറിയാനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























