മരം മുറിക്കാതിരിക്കാന്‍ ഒറ്റയാള്‍ സമരം നടത്തിയ യുവതിക്ക് ദാരുണാന്ത്യം, ഗ്രാമവാസികള്‍ ചേര്‍ന്ന് സ്ത്രീയെ ജീവനോടെ ചുട്ടുകൊന്നു

മരം മുറിക്കാതിരിക്കാന്‍ ഒറ്റയാള്‍ സമരം നടത്തിയ യുവതിക്ക് ദാരുണാന്ത്യം. മരം മുറിച്ച് റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ച ഗ്രാമവാസികള്‍ക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച യുവതിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ജോധ്പൂരിലെ പിപ്പ്ടയിലെ ലളിത എന്ന യുവതിയെയാണ് ഗ്രാമവാസികള്‍ ജീവനോടെ ചുട്ടുകൊന്നത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് മരം മുറിക്കാനൊരുങ്ങിയ പ്രദേശവാസികളെ ലളിത തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതരായ പ്രദേശവാസികള്‍ പെട്രോളൊഴിച്ച ശേഷം കത്തിക്കുകയായിരുന്നു. ഗ്രാമത്തലവന്‍ രണ്‍വീര്‍ സിങ്ങും അക്രമത്തിന് കൂട്ട് നിന്നതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട്ട് ചെയ്തു.
പെട്രോളൊഴിച്ച് കത്തിച്ച കാര്യം പോലീസ് ഓഫീസര്‍ സുരേഷ് ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്.കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം എന്‍ ഡി ടി യോട് പറഞ്ഞു. ലളിതയുടെ മൃതദേഹം എം ജെ എച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























