പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള വണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചു വിടും

തിരുവല്ല- ചങ്ങനാശ്ശേരി റൂട്ടില്‍ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും. ചില പാസഞ്ചറുകള്‍ റദ്ധാക്കിയിട്ടുണ്ടാകും. കൊല്ലംശാസ്താംകോട്ട സ്‌റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലും ട്രെയിനുകള്‍ വൈകും.
ബാംഗളൂരുകന്യാകുമാരി, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം-ഹൈദരാബാദ് ശബരി, കന്യാകുമാരി-മുംബൈ ജയന്തി, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എന്നിവ ആലപ്പുഴ വഴി തിരിച്ചു വിടും. ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ നിര്‍ത്തും.
കൊല്ലം-ശാസ്താംകോട്ട സ്‌റ്റേഷനുകളില്‍ പാളത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ 29നും ഏപ്രില്‍ 1,2,4 തീയതികളിലും ട്രെയിനുകള്‍ വൈകും.
https://www.facebook.com/Malayalivartha



























