ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് വിജയത്തില്‍ മോഡിയെ അഭിനന്ദിച്ച് ഡോണള്‍ഡ് ട്രംപ്

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് മോഡി അഭിനന്ദനമറിയിച്ചത്. നേരത്തെ യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ മോദിയെ വിളിച്ച ട്രംപ് ദക്ഷിണ മധ്യേഷ്യയിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റില്‍ 312 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലും ബിജപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതിനുള്ള തീരുമാനത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലെ വന്‍വിജയം ബിജെപിക്ക് ആശ്വാസമായിരുന്നു.
https://www.facebook.com/Malayalivartha



























