ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മുസ്‌ലീം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു വിലക്ക്

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മുസ്‌ലീം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്. ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പടങ്ങിയ ലഘുലേഖകള്‍ ബറേലിയിലെ പള്ളികളുടെ പരിസരത്തു നിന്ന് ലഭിച്ചു.കര്‍ഗൈന, സഭോഷ്‌നഗര്‍ എന്നീ പള്ളികള്‍ക്കു സമീപത്തുനിന്നുമാണ് ലഘുലേഖകള്‍ ലഭിച്ചത്. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മുസ്‌ലീം കുടുംബങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് എഴുതിയ പോസ്റ്ററുകളും കഴിഞ്ഞ ദിവസം ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























