പൂവാലന്‍മാര്‍ സൂക്ഷിക്കുക! പൂവാലന്‍മാരില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി ആര്‍ജെഡി

ഉത്തര്‍ പ്രദേശില്‍ യോഗി അദിത്യനാഥ് ഭരണത്തില്‍ വന്ന ഉടനേ നടപ്പിലാക്കിയ ആദ്യ സംരംഭമായ പൂവാല വിരുദ്ധ സേന അഥവാ ആന്റി റോമിയോ സ്‌ക്വാഡ് ഇന്ത്യ മുഴുവന്‍ വേണമെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് അഭിപ്രായപ്പെട്ടു. പൂവാലന്‍മാരില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്.
ബീഹാറില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ പൂവാല വിരുദ്ധ സേന വേണമെന്ന് രാഷ്ട്രീയ ജനതാദളിലെ ഇല്യാസ് ഹുസൈന്‍ യുപിയില്‍ ആന്റി റോമിയോ സ്‌ക്വാഡിനോട് പറഞ്ഞു. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇത് പോലെയുള്ള സേനകളെ ഇന്ത്യയിലുടനീളം വിന്യസിപ്പിക്കുന്നത് കാണാന്‍ നമ്മള്‍ കുറച്ച് കൂടെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദിത്യനാഥ് ഉത്തര്‍ പ്രദേശ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടു ദിവസത്തിനകം പൂവാല വിരുദ്ധ സേന അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സ്ത്രീ സുരക്ഷ എന്ന പ്രധാന ലക്ഷ്യവുമായാണ് സ്‌ക്വാഡ് നിലവില്‍ വന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രധാന വാഗ്ദാനമായിരുന്നു സ്ത്രീ സുരക്ഷ. കോളേജ് പരിസരങ്ങളിലും പൂവാലശല്യം ഉള്ളിടങ്ങളിലും സ്‌ക്വാഡി്‌ന്റെ സേവനം ഉറപ്പാക്കിയിരുന്നു.
ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ നിലവില്‍ വന്ന ആന്റി റോമിയോ സ്‌ക്വാഡില്‍ 2 പോലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. മിക്കപ്പോഴും ഒരാള്‍ സ്ത്രീയായിരിക്കും.
https://www.facebook.com/Malayalivartha

























