ഉഴിച്ചിലിനുള്ള വില അറിയാന്‍ പോയതാ...മസാജ് സെന്ററില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

വിദേശ വനിതയെ മസാജ് സെന്ററിലെ മാനേജര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഓസ്ട്രിയയിലെ 31 കാരിയേയാണ് ഉദയ് പൂരിലെ ചാന്ദ്‌പോല്‍ പ്രദേശത്തെ മസാജ് സെന്ററില്‍ വെച്ച് കടന്നു പിടിച്ചത്. യുവതിയുടെ പരാതിയില്‍ രാജേന്ദ്ര കുമാര്‍ ശര്‍മ്മ (50) എന്നയാളെ അമ്പാമത പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
ഇയാളുടെ ഉടമസ്ഥതയിലുള്ള ഭാരതി മസാജ് സെന്ററില്‍ ഉഴിച്ചിലിനുള്ള വില അറിയാന്‍ പോയ യുവതിയെ ശര്‍മ്മ കടന്ന് പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 'തന്റെ ശരീരം തൊടാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും അയാളുടെ പെരുമാറ്റത്തില്‍ ഞെട്ടിപ്പോയെന്നും പറഞ്ഞ യുവതി തിരക്കായതിനാല്‍ അടുത്ത ദിവസമാണ് പോലീസില്‍ പരാതി നല്‍കിയതെന്നും വ്യക്തമാക്കി.
പരാതി ലഭിച്ച പോലീസ് തിങ്കളാഴ്ച പ്രതിയെ വീട്ടില്‍ വെച്ച് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെയും പീഡനക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥനായ ചന്ദ്ര പുരോഹിത് വ്യക്തമാക്കി. അപമര്യാദയായി പെരുമാറിയതിന് സെക്ഷന്‍ 354 പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha

























