Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുകയെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി പിന്തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളും

29 MARCH 2017 10:33 AM IST
മലയാളി വാര്‍ത്ത

അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുകയെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി പിന്തുടര്‍ന്നു ബിജെപി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങളും രംഗത്തെത്തി. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ചത്തീസ്ഗണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് അനധികൃത അറവുശാലകള്‍ പൂട്ടാന്‍ നടപടിയെടുത്തത്.

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇത്തരം നടപടികളുമായി മുന്നോട്ടുപോയിരുന്നു. ഹരിദ്വാറില്‍ മൂന്നു അറവുശാലകളും റായ്പൂരില്‍ 11 എണ്ണവും ഇന്‍ഡോറില്‍ ഒരു അനധികൃത അറവുശാലയുമാണ് അടച്ചുപൂട്ടിയത്. രാജസ്ഥാനിലെ ജയ്പൂരില്‍ പ്രാദേശിക ഭരണകൂടത്തിന്റെ മുന്നറിയിപ്പു പ്രകാരം ഏതാണ്ട് 4,000 അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുണ്ട്. ഇതില്‍, 950 അറവുശാലകള്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്നതാണ് എന്നാണു വ്യാപാരികളുടെ വാദം.

എന്നാല്‍, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നു ശേഷം കോര്‍പറേഷന്‍ ഇവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയില്ലെന്നാണ് ആരോപണം. ലൈസന്‍സ് ഫീസ് 10 രൂപയില്‍നിന്നു 1,000 രൂപയാക്കി ഉയര്‍ത്തിയെന്നും ഇതിന്റെ ഗസറ്റഡ് ഉത്തരവ് ലഭിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അപേക്ഷകള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നും ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ന്യൂ ജയ്പൂര്‍ മീറ്റ് അസോസിയേഷന്‍ ഭാരവാഹി പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഉദ്യോഗസ്ഥര്‍ ആറ് അറവുശാലകളില്‍ നടത്തിയ റെയ്ഡില്‍ മൂന്നെണ്ണത്തിനുമാത്രമേ ലൈസന്‍സ് ഉള്ളൂവെന്നു കണ്ടെത്തുകയായിരുന്നു. ചിലയാളുകളുടെ പരാതിയെ തുടര്‍ന്നാണു നടപടിയെടുത്തത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച അറവുശാലകള്‍ക്കുനേരെ നടപടിയുണ്ടാകുമെന്നു പൊലീസ് അറിയിച്ചു. ചത്തീസ്ഗഡിലെ റായ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ 11 അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. മൂന്നു ദിവസം സമയമാണ് അനുവദിച്ചത്. കടയുടമകള്‍ മാലിന്യം നേരിട്ടു റോഡരികില്‍ ഉപേക്ഷിച്ചു പരിസ്ഥിതി മലിനീകരണം നടത്തുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

നിയമം തെറ്റിച്ചതിനാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു അറവുശാല അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്. തുറന്നുകിടക്കുന്നതും വൃത്തിഹീനവുമായ രീതിയിലാണ് അറവുശാല പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (10 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (13 minutes ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (17 minutes ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (23 minutes ago)

തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ ട്രാക്കിന് സമീപം തീപിടിത്തം  (30 minutes ago)

കള്ളക്കടൽ പ്രതിഭാസം ; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്  (36 minutes ago)

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്  (46 minutes ago)

തീയില്‍ ചവിട്ടി പിണറായി റിയാസ് തീഹാറില്‍ തീരും ! ജസ്റ്റിസ് ബദറുദ്ദീന്‍ പേടിയില്‍ CPM വീണ പുറത്തിറങ്ങുന്നില്ല കരച്ചില്‍  (47 minutes ago)

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്ക  (49 minutes ago)

ബോളിവുഡ് നടി രാകുലുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളില്‍ റെയ്ഡ്  (52 minutes ago)

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക  (59 minutes ago)

പ്രമുഖ കണ്ടന്റ് ക്രിയേറ്റര്‍ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഡല്‍ഹിയിലെ രണ്ട് പീഡനങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി  (1 hour ago)

പഞ്ചാബിലെ ലവ്‌ലി സര്‍വ്വകലാശാലയിലെ പ്രശ്നം; മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന്‌ സി പി ഐ എം  (1 hour ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 hour ago)

Malayali Vartha Recommends