യുപിയില്‍ മഹാകൗശല്‍ എക്‌സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി; 50ലധികം പേര്‍ക്ക് പരുക്ക്, 6 പേരുടെ നില ഗുരുതരം , രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നു ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന മഹാകൗശല്‍ എക്‌സ്പ്രസിന്റെ എട്ട് കോച്ചുകള്‍ ഉത്തര്‍പ്രദേശില്‍ പാളം തെറ്റി. 50ലധികം പേര്‍ക്ക്. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. എല്ലാവരെയും തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി.
യുപിയില്‍ മഹൂബയ്ക്കും കുല്‍പഹാറിനും ഇടയില്‍ രാത്രി രണ്ടുമണിയോടെയാണ് ട്രെയിന്‍ പാളം തെറ്റിയത്. ഒരു സെക്കന്‍ഡ് എസി, രണ്ട് 3 എസി കോച്ചുകളും 4 ജനറല്‍ കോച്ചുകളുമാണ് പാളം തെറ്റിയതെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേ അധികൃതരും പ്രാദേശിക ഭരണകൂടവും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
റെയില്‍വേ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. ത്സാന്‍സി: 051011072, ഗ്വാളിയാര്‍: 07511072, ബാന്‍ഡ: 051921072.
https://www.facebook.com/Malayalivartha

























