Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

 ഭവന വായ്പാ സബ്‌സിഡി:  ഭവന വായ്പ ലഭിച്ചവര്‍ക്ക് പ്രതിമാസം 2000ത്തോളം രൂപ ലാഭിക്കാം

30 MARCH 2017 11:07 AM IST
മലയാളി വാര്‍ത്ത

നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആനുകൂല്യമെന്ന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 31ന് പ്രഖ്യാപിച്ച ഭവന വായ്പാ പലിശ സബ്‌സിഡി പദ്ധതിയില്‍ അംഗമാകുന്നതിലൂടെ പ്രതിമാസം 2,000 രൂപയോളം ലാഭിക്കാം. വരുമാന പരിധിയിലെ ഇടത്തട്ടുകാര്‍ക്കായാണ് പ്രധാനമന്ത്രി മോദി സബ്‌സിഡി പദ്ധതി പ്രഖ്യാപിച്ചത്. ജനുവരി ഒന്നിന് പദ്ധതി പ്രാബല്യത്തില്‍ വന്നു. ഡിസംബര്‍ 31ന് ശേഷം ഭവന വായ്പ ലഭിച്ചവര്‍ക്കും അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം നേടാം.

പ്രതിവര്‍ഷം പന്ത്രണ്ട് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ഒമ്പത് ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് നാല് ശതമാനവും 18 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 12 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് മൂന്നു ശതമാനവുമാണ് പലിശ സബ്‌സിഡി.
പ്രതിവര്‍ഷം ആറു ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി പലിശ സബ്‌സിഡി പദ്ധതി (ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം ഫോര്‍ മിഡില്‍ ഇന്‍കം ഗ്രൂപ്പ്‌സ്) പ്രഖ്യാപിച്ചത്. പദ്ധതി പ്രയോജനപ്പെടുത്തുന്നതിലൂടെ മൊത്തം പലിശയില്‍ 2.35 ലക്ഷം രൂപവരെ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍. നാല് ശതമാനം പലിശ സബ്‌സിഡി നേടുന്നതിലൂടെ പ്രതിമാസ തവണയില്‍ (ഇ.എം.ഐ) 2,062 രൂപയും മൂന്നു ശതമാനം സബ്‌സിഡി നേടുന്നതിലൂടെ 2,019 രൂപയും ലാഭിക്കാം. 2022ഓടെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം നേടാനുള്ള കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന'യുടെ ഭാഗമായാണ് സബ്‌സിഡി ആനുകൂല്യം പ്രഖ്യാപിച്ചത്. 15 ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഉള്‍പ്പെടെ 70ഓളം ധനകാര്യ സ്ഥാപനങ്ങള്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

എന്നാല്‍ റീട്ടെയില്‍ നാണയപ്പെരുപ്പം ഫെബ്രുവരിയില്‍ 3.7 ശതമാനമാണെങ്കിലും അടുത്തമാസമാദ്യം നടക്കുന്ന ധനനയ നിര്‍ണയ യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചേക്കില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ മാസത്തോടെ നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിനു താഴെ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. എന്നാല്‍, ഈ മാസമിത് 4.5 ശതമാനത്തിലേക്കോ അതിനു മുകളിലേക്കോ ഉയര്‍ന്നേക്കുമെന്ന വിലയിരുത്തലുകളാണ് പലിശയിളവിന് തടസമാകുന്നത്.

നാണയപ്പെരുപ്പ സൂചികകളിലെ ഭക്ഷ്യവില നിലവാരം കുത്തനെ കൂടുന്നതാണ് റിസര്‍വ് ബാങ്കിനെ ആശങ്കപ്പെടുത്തുന്നത്. ഫെബ്രുവരിയിലെ ധനനയ നിര്‍ണയ യോഗത്തിലും പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് കുറച്ചിരുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (22 minutes ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (28 minutes ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (34 minutes ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (37 minutes ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (40 minutes ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (54 minutes ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (2 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (2 hours ago)

Malayali Vartha Recommends