ബാല്യകാലസഖിയെ വിവാഹം കഴിക്കുന്നതിന് ലാമ സന്യാസം അവസാനിപ്പിച്ചു

മുതിര്‍ന്ന ടിബറ്റന്‍ ബുദ്ധസന്യാസി കര്‍മാപ ലാമ ബാല്യകാല സഖിയെ വിവാഹം കഴിക്കാന്‍ സന്യാസം ഉപേക്ഷിച്ചു. ഭൂട്ടാന്‍ സ്വദേശിയായ തായെ ദോര്‍ജി(33)യെയാണ് 36 വയസുള്ള റിന്‍ചങ്ങ് യാങ്ങസൂമിനെ വിവാഹം കഴിച്ചത്. വ്യാഴാഴ്ചയായിരുന്നു വിവാഹം നടന്നത്.
ഇന്ത്യയിലും യൂറോപ്പിലും വിദ്യാഭ്യസം കഴിഞ്ഞ് റിന്‍ചെങ്ങ് നാലോളം ടിബറ്റന്‍ സ്‌കൂളുകളുടെ ഭരണവും ഇദ്ദേഹമാണ് ചെയ്തിരുന്നത്. മാര്‍ച്ച് 25ന് നടന്ന സ്വകാര്യ ചടങ്ങില്‍ ദോര്‍ജി വിവാഹം കഴിച്ചതായും സന്യാസം ഉപേക്ഷിച്ചതായും ദോര്‍ജിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. വിവാഹം കഴിക്കാനുള്ള തീരുമാനം എന്നില്‍ മാത്രമല്ല വിശ്വാസികളിലും ഭാവാത്മകമായ മാറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.
ദോര്‍ജി അറിയിച്ചു.

ദോര്‍ജിയുടെ പിതാവും വലിയൊരു ലാബ ആയിരുന്നു. വിവാഹം ചെയതുവെങ്കിലും തന്റെ കര്‍മ്മമണ്ഡലത്തില്‍ നിന്നും മാറില്ലെന്നും അദ്ദേഹം പറഞ്ഞു. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ചൈനീസ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇദ്ദേഹം അടക്കമുള്ള മുതര്‍ന്ന് ആത്മീയ ആചാര്യന്മാരെ കൊലപെടുത്തുമോ എന്ന ഭയക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha

























