ജാതി തന്നെ പ്രശ്‌നം...കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തില്‍ ജാതി പറഞ്ഞയാള്‍ക്ക് ചുട്ടമറുപടി നല്‍കി മന്ത്രി ജി. സുധാകരന്‍

ഇനി ജാതി പറഞ്ഞാല്‍ തനിക്കെതിരെ കേസ് എടുക്കും. മന്ത്രി പൊട്ടിത്തെറിച്ചു. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ജാതി പരാമര്‍ശം നടത്തിയ ആള്‍ക്ക് ചുട്ടമറുപടി നല്‍കി മന്ത്രി ജി. സുധാകരന്‍. ഞങ്ങള്‍ പട്ടികജാതിക്കാരായത് കൊണ്ടാണോ മന്ത്രി ക്യാമ്പ് സന്ദര്‍ശിക്കാന്‍ വരാത്തത് എന്ന ചോദ്യമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
ദുരിതാശ്വാസ ക്യാമ്പിലാണോ ജാതി പറയുന്നതെന്ന് ചോദിച്ചാണ് മന്ത്രി ഇയാളെ ശകാരിച്ചത്. നായരാണോ നമ്പൂതിരിയാണോ ദളിതനാണോ എന്ന് നോക്കിയിട്ടല്ല ക്യാമ്പ് നടത്തുന്നതെന്ന് മന്ത്രി തുറന്നടിച്ചു. തന്നെ ക്യാമ്പിലേക്ക് ക്ഷണിക്കാന്‍ ഇയാള്‍ ആരാണെന്നും മന്ത്രി ചോദിക്കുന്നുണ്ട്.
ആലപ്പുഴ എടത്വായ്ക്ക് സമീപം തലവടി പഞ്ചായത്തിലെ സന്ദര്‍ശനത്തിന് ശേഷം ചക്കുളത്തുകാവില്‍ നിന്ന് മറ്റൊരു ക്യാമ്പിലേക്ക് പോകാന്‍ ബോട്ടില്‍ കയറാന്‍ തുടങ്ങവേയാണ് മന്ത്രിയെ ചൊടിപ്പിച്ച പരാമര്‍ശം ഉണ്ടായത്.
https://www.facebook.com/Malayalivartha
























