രാജ്യത്ത് പെട്രോള്‍, ഡീസല്‍ കുറച്ചു; പെട്രോള്‍ ലീറ്ററിന് 3.77 രൂപയും ഡീസലിന് 2.91 രൂപയും കുറച്ചത്

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലീറ്ററിന് 3.77 രൂപയും ഡീസല്‍ ലീറ്ററിന് 2.91 രൂപയുമാണ് കുറച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്ധനവില കുറച്ചുകൊണ്ടുള്ള നടപടി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതാണ് ഇവിടെയും വിലയില്‍ പ്രതിഫലിച്ചത്. വിലയില്‍ വരുത്തിയ വ്യത്യാസം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
രണ്ട് ആഴ്ച കൂടുമ്പോള്‍ ഇന്ധനവില പുനഃപരിശോധിക്കുന്ന നടപടിയുടെ ഭാഗമായാണ് വില കുറയ്ക്കാനുള്ള തീരുമാനം. അതേസമയം, 2017 ജനുവരിയില്‍ ഇന്ധനവിലയില്‍ വ്യതിയാനം വരുത്തിയ ശേഷം വില പുതുക്കിയിരുന്നില്ല.
https://www.facebook.com/Malayalivartha

























