ആത്മഹത്യയുടെ വക്കിലെത്തിയ യുവതിയെ മന്ത്രി സാഹായിച്ചു

ആത്മഹത്യ ചെയ്യാന്‍ തയ്യാറായ ഒരു യുവതിക്ക് സഹായവുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ജ്യോതി എസ് പാണ്ഡേ എന്ന യുവതി തന്റെ വിസ ശരിയാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിക്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.
എന്റെ ആവശ്യം താങ്കളിലെത്തിക്കാന്‍ ഇനി ആത്മഹത്യ ചെയ്യാണോ എന്നും അവര്‍ ചോദിക്കുന്നുണ്ട്. ജ്യോതിയുടെ ഭര്‍ത്താവ് ന്യൂസിലന്റ് സ്വദേശിയാണ്. വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ മൂന്നു തവണയും അപേക്ഷ തള്ളി തുടര്‍ന്നാണ് മന്ത്രിയുടെ സഹായം ആവശ്യപ്പെട്ടത്.
ആത്മഹത്യ ചെയ്യരുതെന്നും കാര്യം എന്താണെന്ന് പറയാനും ആവശ്യപ്പെട്ട മന്ത്രി വിസ അപേക്ഷയുടെ കോപ്പി അയച്ചു നല്‍കാന്‍ യുവതിയെ അറിയിച്ചു. തന്റെ ഇമെയില്‍ ഐ.ഡിയും നല്‍കി.
https://www.facebook.com/Malayalivartha
























