പീഡന പരമ്പരകള്‍ക്ക് അറുതിവരുത്തന്‍; കുട്ടികളെ പീഡിപ്പിച്ചാല്‍ ഇനി വധശിക്ഷ

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമഭേദഗതി ബില്‍ അവതരിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍. നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
സഭ അംഗീകരിച്ചാല്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഇങ്ങനെയൊരു നിയമം കൊണ്ടുവന്നാല്‍ ഇന്ത്യ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡന പരമ്പരയ്ക്ക് അറുതിയുണ്ടാകാന്‍ സാധിക്കും.
പിഞ്ചുകുഞ്ഞു മുതല്‍ നൂറ് വയസുകഴിഞ്ഞ മുത്തശ്ശിമാരാണെങ്കില്‍ പോലും പിച്ചി ചീന്തപ്പെടുന്ന ഈ കാലത്ത് ആരാണ് നമ്മുടെ നാട്ടില്‍ സുരക്ഷിതരാകുന്നത്. വീട്ടിലും നാട്ടിലും കുട്ടികള്‍ സുരക്ഷിതരല്ലാതെ മാറുന്ന കാലത്ത് ഇങ്ങനെയൊരു നിയം കൂടിയേ തീരു...
https://www.facebook.com/Malayalivartha

























