ജയില്‍ വളപ്പില്‍ യുവതിക്കൊപ്പം വാര്‍ഡന്റെ ഡാന്‍സ്; സസ്‌പെന്‍ഷന്‍

ജയില്‍ കെട്ടിടത്തിനുള്ളില്‍ യുവതിക്കൊപ്പം ഡാന്‍സ് ചെയ്ത ജയില്‍ വാര്‍ഡനു സസ്‌പെന്‍ഷന്‍. ഹരിയാനയിലെ ജിന്ദ് ജയിലിലാണ് ജയില്‍ ഹെഡ് വാര്‍ഡന്‍ സ്ത്വാന്‍ സിംഗ് ഡാന്‍സ് ചെയ്തത്. ഹോളി ആഘോഷത്തോടനുബന്ധിച്ചായിരുന്നു വാര്‍ഡന്റെ ഡാന്‍സ്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വാര്‍ഡനെതിരേ നടപടിയുണ്ടായത്. ഇതു സംബന്ധിച്ച് ഹരിയാന ജയില്‍ ഐജി ഉത്തരവിറക്കി.
ഡ്യൂട്ടി സമയത്ത് യൂണിഫോമിലായിരുന്നു വാര്‍ഡന്റെ ഡാന്‍സ്. മറ്റു ജയില്‍ ഉദ്യോഗസ്ഥരെയും വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. നൃത്തം ചെയ്യുന്ന യുവതിക്കുമേല്‍ ഉദ്യോഗസ്ഥര്‍ കറന്‍സികള്‍ എറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
https://www.facebook.com/Malayalivartha

























