എയര്‍ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍

എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍. ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്.
എയര്‍ഹോസ്റ്റസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. റിയല്‍ എസ്‌റ്റേ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജസ്പാല്‍ സിങ്, ചന്ദ്രദീപ് ഖാരിയ എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ലണ്ടനില്‍ നിന്ന് ജയ്പൂരിലെ വിവാഹത്തില്‍ സംബന്ധിക്കാനാണ് ഇരുവരും ഇന്ത്യയിലെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ സഞ്ജയ് ഭാട്ടിയ പറഞ്ഞു. മാര്‍ച്ച് 29ന് വിമാന യാത്രക്കിടെ ഇരുവരും എയര്‍ഹോസ്റ്റസിനോട് ഭക്ഷണം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഭക്ഷണം കൊണ്ടുവരാന്‍ അല്‍പം വൈകിയ എയര്‍ഹോസ്റ്റസിനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























