മൂന്നാമതും പെണ്‍കുട്ടി ജനിച്ചാല്‍ സര്‍ക്കാരിന്റെ പ്രോത്സാഹന സമ്മാനം 21,000 രൂപ

മൂന്നാമത്തെ പെണ്‍കുട്ടി ജനിച്ചാല്‍ കുടുംബത്തിന് 21,000 രൂപ സമ്മാനം. കൂടാതെ, ബിപിഎല്‍, എസ്‌സി വിഭാഗത്തില്‍പ്പെടുന്ന കുടുംബത്തില്‍ ജനിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിക്കും ആപ്കി ബേട്ടി, ഹമാരി ബേട്ടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഹരിയാന സര്‍ക്കാരിന്റെ ആപ്കി ബേട്ടി, ഹമാരി ബേട്ടി പദ്ധതി പ്രകാരമാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്.
2015 ഓഗസ്റ്റ് 24നുശേഷം മൂന്നാമത്തെ പെണ്‍കുട്ടി ജനിച്ച കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും. പണം ലഭിക്കുന്നതിന് കുടുംബത്തിന്റെ സാന്പത്തികനിലയോ മതമോ ജാതിയോ പ്രശ്‌നമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീ പുരുഷാനുപാതം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കു മുന്‍ഗണന നല്‍കുന്നതിനായാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























