മരിച്ച അമ്മയ്ക്കായി കുഞ്ഞിന്റെ കരച്ചില്‍; വിഷമം താങ്ങാനാവാതെ അച്ഛന്‍ ചെയ്തത്

മരിച്ചുപോയ അമ്മയെ ചൊല്ലിയുള്ള മകന്റെ വിഷമം കാണാനാകാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ കൈലാഷ് നഗറില്‍ താമസിക്കുന്ന വിജയ് ദ്വിവേദി (30)യാണ് മകന്റെ കരച്ചില്‍ കാണാനാവാതെ ജീവനൊടുക്കിയത്.
10 ദിവസം മുമ്പ് വിജയയുടെ ഭാര്യ പ്രിയ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ രണ്ടുവയസുകാരനായ ഇവരുടെ മകന്‍ പപ്പു അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് കരയുക പതിവായിരുന്നു. ഒടുവില്‍ പപ്പുവിന്റെ സങ്കടം സഹിക്കാനാവാതെ അച്ഛനും ഈ ലോകത്തുനിന്ന് യാത്രപറയുകയായിരുന്നു.
ദ്വിവേദിയെ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. മാര്‍ച്ച് 22ന് ഇയാളുടെ ഭാര്യ പ്രിയ ഇതേ റൂമിലെ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എന്റെ മകന്‍ അവന്റെ അമ്മയെ കാണണം എന്നാവശ്യപ്പെട്ടുകൊണ്ടിരുന്നു. അവന്റെ കരച്ചില്‍ കേട്ടുകൊണ്ടിരിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല. എന്റെ ഭാര്യയില്ലാതെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നതായി എനിക്ക് തോന്നുന്നു. അതിനാല്‍ ഞാന്‍ അവളുടെ അടുത്തേക്ക് പോകുന്നു. ദ്വിവേദിയുടെ ആത്മഹത്യകുറുപ്പില്‍ എഴുതിയതായി പോലീസ് പറഞ്ഞു.
ലഖ്‌നൗ സ്വദേശികളായ ഇവര്‍ 2013 ലാണ് വിവാഹിതരായത്. വിജയ് ദ്വിവേദി ഒരു വസ്ത്ര നിര്‍മാണ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടന്നല്ലാതെ കുടുംബം സമാധനപരമായാണ് ജീവിച്ചിരുന്നതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. കുടുംബത്തിലുണ്ടായ ചില സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് പ്രിയ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























