മുബൈയിലെ ലോണ്‍വായില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചനിലയില്‍;മൃതദേഹം കണ്ടെടുത്തത് നഗ്‌നമായ രീതിയില്‍!

മുംബൈയിലെ ലോണ്‍വായില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുടെ മൃതദേഹം നഗ്‌നമായ രീതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭുഷി ഡാമിനും ഐ.എന്‍.എസ് നേവല്‍ ട്രെയിനിങ് സെന്ററിനും ഇടയിലുള്ള സ്ഥലത്താണ് ഇവരുടെ ജഡം കണ്ടെത്തിയത്.
വസ്ത്രങ്ങളൊന്നും ഇല്ലാതെ ശരീരത്ത് മര്‍ദനമേറ്റ പാടും പെണ്‍കുട്ടിയുടെ ചുണ്ടുകള്‍ കടിച്ചുമുറിച്ച രീതിയിലുമായിരുന്നു. അവരുടെ കഴുത്തിലുണ്ടായിരുന്ന കോളേജ് ഐഡന്റിറ്റി കാര്‍ഡില്‍ നിന്നുമാണ് ഇവര്‍ ലോണ്‍വായിലെ സിംഹഗഡ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന 24-കാരനായ സാര്‍ത്ഥക് എന്ന യുവാവും കൂടെയുണ്ടായിരുന്നത് അതെ കോളേജില്‍ പഠിക്കുന്ന ഇയാളുടെ കാമുകി കൂടിയായ ശ്രുതി സഞ്ജയ് എന്ന 22-കാരിയുമാണെന്ന്.
ആദ്യകാഴ്ചയില്‍ ആത്മഹത്യയാണെന്ന് തോന്നിയിരുന്നെങ്കിലും ശരീരത്തേറ്റ പാടും ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും മറ്റും മോഷണം പോയതും ഇതൊരു കവര്‍ച്ചയിലൂടെ സംഭവിച്ച കൊലപാതകമായിരിക്കാം എന്ന് പോലീസ് സംശയിക്കുന്നു.
സംഭവത്തെത്തുടര്‍ന്ന് രണ്ടുപേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha
























