നോട്ട് ക്ഷാമത്തിന് ആശ്വാസം നല്‍കും; 200 രൂപയുടെ നോട്ട് വരുന്നു

2000, 500 രൂപയുടെ പുത്തന്‍ നോട്ടുകള്‍ക്കു പിന്നാലെ 200 രൂപയുടെ കറന്‍സി നോട്ടുകള്‍ വരുന്നു. 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയതായാണു റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണോടെ നോട്ടുകള്‍ അച്ചടിച്ചു തുടങ്ങുമെന്നാണു സൂചന.
റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗമാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. ഇതിന് സര്‍ക്കാര്‍ അംഗീകാരം കിട്ടുന്നതോടെ അച്ചടി തുടങ്ങാനാണു റിസര്‍വ് ബാങ്കിന്റെ ഉദ്ദേശ്യം.
2000, 500 രൂപ നോട്ടുകളില്‍ ഇപ്പോഴുള്ള സുരക്ഷാ സംവിധാനങ്ങളെല്ലാമുള്ളതാകും പുതിയ 200 രൂപ നോട്ടുകള്‍. 10 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം റിസര്‍വ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. റിപ്പോര്‍ട്ടുകളെക്കുറിച്ചു പ്രതികരിക്കാന്‍ റിസര്‍വ് ബാങ്ക് വക്താവ് തയാറായില്ല.
https://www.facebook.com/Malayalivartha
























