ദുരവസ്ഥായുണ്ടായത് ബിജെപി എം എല്‍ എയുടെ മകള്‍ക്ക്

കാമുകിക്ക് കാമുകന്‍ നല്‍കിയത് ഞെട്ടിക്കുന്ന സമ്മാനം. ക്യാമ്പസിൽ കയറി കാമുകിയെ കുത്തിവീഴ്ത്തി. പെൺകുട്ടിയെ രക്ഷിക്കാന്‍ സഹപാഠികള്‍ ശ്രമിക്കുന്നതിനിടെ കൈവിരലുകളും കാമുകന്‍ അറുത്തുമാറ്റി. ഒരു ബി.ജെ.പി എം.എല്‍.എയുടെ മകള്‍ക്കാണ് ഈ ദുരനുഭവം. പൂനെയിലെ ശ്രീ ബാലാജി സൊസൈറ്റിയുടെ ബാലാജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ബി.എ വിദ്യാര്‍ത്ഥിനിയായ അശ്വിനി റെഡ്ഡി (22)യാണ് ആക്രമണത്തിന് ഇരയായത്. വാനി-യവത്മല്‍ എം.എല്‍.എ സഞ്ജീവ് റെഡ്ഡി ബുദ്കുര്‍വാറിന്റെ മകളാണ് അശ്വിനി. പലതവണ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അശ്വിനിയെ ലൈഫ്‌പോയിന്റ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അശ്വിനിയുടെ കാമുകനായ രാജേഷ് പ്രവീണ്‍കുമാര്‍ ബക്ഷി (23) എന്ന രാജ ആണ് ആക്രമിച്ചത്. ഇയാളും ബാലാജി ഇന്‍സ്റ്റിറ്റിയുട്ടിലെ വിദ്യാര്‍ത്ഥിയാണ്. ഇയാള്‍ക്കെതിരെ വകാദ് പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസമായി ഇവര്‍ പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മാസം രാജയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായി. ഇതിനെതിരെ അശ്വിനി കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്ന് പോലീസ് സൂചിപ്പിച്ചു.
ഹരിയാന സ്വദേശിയാണ് രാജ. തിങ്കളാഴ്ച രാവിലെ കോളജിലേക്ക് വരുന്ന വഴിക്കാന് അശ്വിനിക്ക് നേരെ ആക്രമണമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ രാജയ്‌ക്കെതിരെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ആക്രമണമെന്ന് കോളജ് അധികൃതരും പറഞ്ഞു.
https://www.facebook.com/Malayalivartha























