യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കലക്കി; യുപിയില്‍ 36,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളി

തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തത് നടപ്പിലാക്കി യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനമായി. ഒരു ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
ഇതിനായി 36,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ 2.15 കോടിയോളം വരുന്ന ദരിദ്ര കര്‍ഷകര്‍ക്ക് വന്‍ ആശ്വാസമേകുന്ന തീരുമാനമാണിത്.ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ വരുത്തിയ വായ്പ കുടിശ്ശിക, ബി.ജെ.പിക്ക് അധികാരം ലഭിച്ചാല്‍ എഴുതിത്തള്ളുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തിരുന്നു.
പ്രകൃതി ദുരന്തങ്ങള്‍ കാരണം വിളനാശം സംഭവിച്ചതിലൂടെ 62,000 കോടി രൂപയുടെ വായ്പയാണ് തിരിച്ചടയ്ക്കാന്‍ കഴിയാതെ സംസ്ഥാനത്തെ കര്‍ഷകര്‍ കുടിശ്ശിക വരുത്തിയതെന്നാണ് സര്‍ക്കാര്‍ അനുമാനം. ആകെ 2.25 കോടി കര്‍ഷകര്‍ക്ക്, കടം എഴുതിത്തള്ളുന്നതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























