ഞങ്ങളോടാ കളി ... ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചവരെ വനിതാ ജീവനക്കാര്‍ സാഹസികമായി കീഴടക്കി

ആയുധങ്ങളുമായെത്തി ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചവരെ വനിതാ ജീവനക്കാര്‍ സാഹസികമായി കീഴടക്കി. ബാദ്ഷാപൂരിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനാണു സംഭവം അരങ്ങേറിയത്. തോക്കുമായി ബാങ്കിലെത്തിയ മോഷ്ടാക്കള്‍ ബാങ്ക് ഉള്ളില്‍നിന്നു പൂട്ടുകയാണ് ആദ്യം ചെയ്തത്. വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു അവരുടെ ശ്രമം.
എന്നാല്‍ ഇതു കണ്ട് പതറാതെ ധൈര്യം സംഭരിച്ച് വനിതകള്‍ അപ്രതീക്ഷിതമായി തോക്ക് തട്ടിയെടുക്കുയായിരുന്നു. മോഷ്ടാക്കളെ തോക്കിന്‍ മുനയില്‍നിര്‍ത്തി നാട്ടുകാരുടെ സഹായത്തോടെയാണു കീഴടക്കിയത്.
അസാമാന്യ ധൈര്യവും സാഹസികതയും കാഴ്ചവച്ച വനിതാ ജീവനക്കാര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്നും പോലീസ് കമ്മിഷണര്‍ സന്ദീപ് ഖിര്‍വാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























