ഫെയ്‌സ് ബുക്ക് ലൈവ് വീഡിയോ നല്‍കി യുവാവ് ജീവനൊടുക്കി

ഫെയ്‌സ് ബുക്ക് ലൈവ് വീഡിയോ നല്‍കി യുവാവ് ബഹുനിലക്കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു. മുംബൈയില്‍ കോളജ് വിദ്യാര്‍ഥിയായ ബംഗളുരു സ്വദേശിയായ അരുണ്‍ ഭരദ്വാജെന്ന ഇരുപത്തിനാലുകാരനാണ് ആഡംബരഹോട്ടലിന്റെ 19ാം നിലയില്‍നിന്നു ചാടി ജീവനൊടുക്കിയത്.
വിഷാദരോഗിയായ അരുണ്‍ മയക്കുമരുന്നിന് അടിമയായിരുന്നെന്നു പോലീസ് പറഞ്ഞു. ിങ്കളാഴ്ച വൈകിട്ട് മുംബൈയിലെ ബാന്ദ്രയ്ക്കു സമീപമായിരുന്നു സംഭവം. പ്രദേശത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ 19ാം നിലയിലുള്ള സ്യൂട്ട് ബുക്ക് ചെയ്ത അരുണ്‍ ജീവിതം അവസാനിപ്പിക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ ഒന്നരമണിക്കൂര്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് ആത്മഹത്യ ചെയ്തത്.
രക്തത്തില്‍കുളിച്ച നിലയില്‍ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരാണ് അരുണിനെ ആദ്യം കണ്ടെത്തുന്നത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് അരുണ്‍ തങ്ങിയിരുന്ന മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് അടക്കമുള്ളവ കണ്ടെത്തി.
താന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്ന അരുണ്‍ എഴുതിയ കുറിപ്പും പോലീസിന് മുറിയില്‍നിന്നു ലഭിച്ചു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും യുവാവിന്റെ ജീവനൊടുക്കല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുംബൈ പോലീസ് മാധ്യമങ്ങളോടും സാധാരണക്കാരോടും അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha























