വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു മലയാളി നൃത്താധ്യാപകന്‍ അറസ്റ്റില്‍

യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മലയാളിയായ നൃത്താധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. കല്യാണ്‍ നഗറില്‍ ഡാന്‍സ് അക്കാദമി നടത്തുന്ന ക്രിസ്റ്റഫര്‍ (35) ആണ് അറസ്റ്റിലായത്. 2014-ല്‍ അക്കാദമിയില്‍ ചേര്‍ന്ന യുവതി കഴിഞ്ഞ ആറുമാസമായി ക്രിസ്റ്റഫറുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇരുവരും തമ്മിലുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് ക്രിസ്റ്റഫറുമായി വീട്ടുകാര്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവതിയോട് ഡാന്‍സ് ക്ലാസില്‍ വരണ്ടെന്ന് ക്രിസ്റ്റഫര്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ ദിവസം യുവതിയും അച്ഛനും ബാനസവാഡി പോലീസ് സ്റ്റേഷനില്‍ ക്രിസ്റ്റഫറിനെതിരേ പീഡനത്തിന് പരാതിനല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha























