അജ്മീര്‍ സ്‌ഫോടനക്കേസില്‍ ദര്‍ഗ ഭാരവാഹികള്‍ ഹൈക്കോടതിയിലേക്ക്

അജ്മീര്‍ ബോംബ് സ്‌ഫോടന കേസില്‍ അസീമാനന്ദയടക്കം ഏഴുപേരെ കുറ്റമുക്തരാക്കിയതിനെതിരെ ഖാജ മുഈനുദ്ദീന്‍ ചിശ്തി ദര്‍ഗയിലെ പുരോഹിത സഭ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.
സാക്ഷികള്‍ കൂറുമാറിയ കേസില്‍ നീതി ലഭിച്ചിട്ടില്ലെന്നും അതിനാല്‍, കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയാണെന്നും പുരോഹിത സഭയായ അന്‍ജുമന്‍ സയ്യിദ് സദ്ഗാെന്റ സെക്രട്ടറി സയ്യിദ് വാഹിദ് അന്‍ഗാരാഷാ ചിശ്തി അറിയിച്ചു.
കേസിലെ പ്രധാന പ്രതികളായ സന്ദീപ് ദാന്‍ഗ, സുരേഷ് നായര്‍, രാമചന്ദ്ര കാള്‍സംഗ്ര എന്നിവര്‍ മുങ്ങിയതായി കേസന്വേഷിച്ച എന്‍.െഎ.എ പ്രഖ്യാപിച്ചിരുന്നു. കേസില്‍ ദേവേന്ദ്ര ഗുപ്ത, ഭവേഷ് േജാഷി എന്നിവര്‍ക്ക് എന്‍.െഎ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കുറ്റപത്രത്തില്‍ പേരുണ്ടായിരുന്ന സുനില്‍ ജോഷി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2007 ഒക്േടാബര്‍ 11ന് നടന്ന സ്‌ഫോടത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു
https://www.facebook.com/Malayalivartha























