പിതാവിന് വാട്‌സ് ആപ്പില്‍ വീഡിയോ സന്ദേശം അയച്ചശേഷം മകന് സംഭവിച്ചത്...

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഡ്രൈവറായ സഞ്ജയ് വര്‍മയാണ് ആത്മഹത്യ ചെയ്തത്. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് പിതാവിനോട് വാട്‌സ് ആപ്പ് സന്ദേശമയക്കുമെന്ന് സഞ്ജയ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പിതാവ് മോഹര്‍ സിങ് മകന്റെ വീഡിയോയിനായി കാത്തിരുന്നു. എന്നാല്‍ അരമണിക്കൂറോളം മകന്റെ സന്ദേശമൊന്നും ലഭിക്കാതായപ്പോള്‍ പിതാവ് ഉറങ്ങാന്‍ പോയി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചു കൊണ്ടുള്ള വിഡിയോ സഞ്ജയ് അയച്ചിരുന്നു.
തന്റെ മരണത്തിന് ഉത്തരവാദി ചില കുടുംബാംഗങ്ങളാണെന്നും ഇതില്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ വീഡിയോ അയച്ച ശേഷം സീലിംഗ് ഫാനില്‍ തൂങ്ങി സഞ്ജയ് വര്‍മ ആത്മഹത്യ ചെയ്യുകയായിരുന്നു . വീഡിയോ കണ്ട് ചെറുമകനേയും കൂട്ടി മുകളിലെ റൂമിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
എന്നാല്‍ മകന്‍ മരിച്ച് 50 ദിവസം പിന്നിട്ടിട്ടും പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് മനോഹര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























