വസ്ത്രത്തിന്റെ അളവെടുക്കാനെത്തിയ 12 കാരിയെ തയ്യല്‍ക്കാരന്‍ പീഡിപ്പിച്ചു; പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍

വസ്ത്രത്തിന്റെ അളവെടുക്കാനെത്തിയ പന്ത്രണ്ടുവയസുകാരിയെ തയ്യല്‍ക്കാരന്‍ പീഡിപ്പിച്ചു. മുംബൈയ്ക്ക് സമീപം ഗത്‌കോപറിലാണ് സംഭവം. അന്‍പത്തിയഞ്ചുകാരനായ തയ്യക്കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പരാതി നല്‍കി മണിക്കൂറുകള്‍ക്കം ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി വസ്ത്രം തയ്ക്കുന്നതിന് എന്നിയത്. സുഹൃത്തുക്കളോട് പുറത്ത് കാത്തുനില്‍ക്കാന്‍ പറഞ്ഞ ശേഷമായിരുന്നു ഇയാള്‍ പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി നടന്ന സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ഗത്‌കോപര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























