ദക്ഷിണേന്ത്യക്കാര്‍ കറുത്തവര്‍; ബി.ജെ.പി എം.പിയുടെ വിവാദപരാമര്‍ശം

നൈജീരിയക്കാര്‍ക്കെതിരായ വംശീയാക്രമണ വിഷയത്തില്‍ നടത്തിയ പ്രസ്താവന ബി.ജെ.പി രാജ്യസഭ എം.പി തരുണ്‍ വിജയിയെ പുലിവാല് പിടിപ്പിച്ചു. ദക്ഷിണേന്ത്യക്കാര്‍ കറുത്തവരാണെന്ന തരുണ്‍ വിജയിയുടെ പരാമര്‍ശമാണ് വിമര്‍ശനത്തിന് വഴിവെച്ചത്. ഇന്ത്യയിലെ വംശീയാക്രമണങ്ങള്‍ എന്ന വിഷയത്തില്‍ അല്‍ജസീറ ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ബി.ജെ.പി എം.പി വിവാദ പ്രസ്താവന നടത്തിയത്. പരാമര്‍ശം പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതോടെ എം.പി മാപ്പു പറഞ്ഞു.
ഇന്ത്യക്കാര്‍ വംശവെറിയന്മാര്‍ ആണെങ്കില്‍ നാമെങ്ങനെയാണ് ദക്ഷിണേന്ത്യക്കാരോടൊപ്പം ജീവിക്കുകയെന്ന് തരുണ്‍ വിജയ് ചോദിച്ചു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ കറുത്തവരില്ലേ. അവരോടൊപ്പം നമ്മളും ജീവിക്കുന്നു. എല്ലായിടത്തും കറുത്തവരുണ്ടെന്നും പരിപാടിയില്‍ ബി.ജെ.പി എം.പി ചൂണ്ടിക്കാട്ടി.
നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ നിഷേധിക്കുന്നു. അതുപോല തന്നെ വംശം, ചരിത്രം, സംസ്‌കാരം എന്നിവയെയും നിങ്ങള്‍ നിഷേധിക്കുന്നു. എന്നിട്ട് മികച്ചതിന് വേണ്ടി ശ്രമിക്കുന്നു. ഇത് വലിയ തെറ്റാണെന്നും തരുണ്‍ വിജയ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























