ഡെബിറ്റ് കാര്‍ഡ് ഇടപാടുകാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശം വരുന്നു

ഇപ്പോള്‍ ആരും ശമ്പളം കൈയ്യില്‍ തരില്ല. എല്ലാം അക്കൗണ്ടില്‍ വരും. എന്നാല്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും പണമെടുക്കാന്‍ ഇനി ആര്‍ബിഐ നിര്‍ദ്ദേശം അനുസരിക്കണം. സ്വന്തം അക്കൗണ്ടില്‍ നിന്നും പണം ഉപയോഗിക്കുന്നതിനും ഫീസ് നിശ്ചയിക്കാന്‍ പോവുകയാണ് ആര്‍ബിഐ. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന 'മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്' സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്.
മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റുകള്‍ യുക്തിസഹമായ രീതിയില്‍ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച കരട് രേഖ, ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. ഇതിനു ലഭിച്ച നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാകും അന്തിമ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുക.
അതേസമയം, പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) യന്ത്രങ്ങളുടെ മാസവാടക 100 രൂപയായി കുറയ്ക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് വ്യവസായികളുടെ സംഘടനയായ 'അസോചം' കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. സ്വൈപ് ചെയ്യാന്‍ സ്വകാര്യ ബാങ്കുകള്‍ നിലവില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളില്‍നിന്ന് ഈടാക്കുന്ന രണ്ടുശതമാനം സര്‍വീസ് ചാര്‍ജ് നീക്കണമെന്നും അസോചം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























