ഹിന്ദു സ്ത്രീയെ പ്രണയിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു

ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച സംഭവം. ഗൂംലയിലെ റേസ കോളനിയിലെ മുഹമ്മദ് ഷാലിക് (20) ആണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. അടുത്ത ഗ്രാമത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്ന ഷാലിക് യുവതിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് അവരെ കാണാന്‍ പോയപ്പോഴായിരുന്നു സംഭവം. സംസാരിച്ച ശേഷം പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടാക്കി മടങ്ങും വഴിയാണ് ഒരു കൂട്ടം ആളുകള്‍ യുവാവിനെ ആക്രമിച്ചത്.
മരത്തില്‍ കെട്ടിയിട്ട ഷാലികിനെ മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആളുകള്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ബന്ധുക്കള്‍ രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ ഷാലിഖിനെ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























