കൂടുതല്‍ വ്യവസ്ഥകളോടെ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍

വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ അധികാരവും നിയന്ത്രണവും നല്‍കുന്ന വ്യവസ്ഥകളോടെ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍. ദേശീയ വാഹന രജിസ്റ്റര്‍ തയ്യാറാക്കുന്നതിനും വാഹന രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാറിനു കീഴില്‍ വിവിധ ഏജന്‍സികള്‍ നടത്തുന്നതിനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ദേശീയതലത്തില്‍ വാഹനങ്ങള്‍ക്ക് ഒറ്റ നമ്പര്‍ രീതി എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. വാഹന രജിസ്േട്രഷന്‍ രംഗത്ത് കേന്ദ്രീകൃത സംവിധാനവും ഓണ്‍ലൈന്‍ രീതിയും കൊണ്ടുവരുന്നതിനാണ് പ്രധാനമായ മറ്റൊരു നിര്‍ദേശം. സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശങ്ങള്‍ മിക്കതും അംഗീകരിക്കാത്ത ബില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം ഹനിക്കുന്നതാണെന്ന ആക്ഷേപമുണ്ട്. രജിസ്‌ട്രേഷന്‍, ലൈസന്‍സ് നിരക്കുകള്‍ കുത്തനെ ഉയരാനും നിയമഭേദഗതി വഴിയൊരുക്കും.
ബില്ലിന്മേല്‍ ലോക്‌സഭ വെള്ളിയാഴ്ച തുടങ്ങിവെച്ച ചര്‍ച്ച തിങ്കളാഴ്ച തുടരും. റോഡപകടങ്ങള്‍ കുറക്കാനെന്ന പേരില്‍ ട്രാഫിക് നിയമലംഘനത്തിന് വന്‍തോതില്‍ പിഴയും ബില്ലിലെ നിര്‍ദേശമാണ്. െ്രെഡവിങ് ലൈസന്‍സിന് ഓണ്‍ലൈനായി അപേക്ഷിക്കാം.
നിശ്ചിത കാലാവധിക്കു ശേഷം പരിശോധന പൂര്‍ത്തിയാക്കിയ അര്‍ഹരായവര്‍ക്ക് മൂന്നു ദിവസത്തിനകം െ്രെഡവിങ് ലൈസന്‍സ് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാവും.
https://www.facebook.com/Malayalivartha
























