രാജ്യത്തെ പ്രധാന ഹൈക്കോടതികളില്‍ തലപ്പത്ത് വനിതകള്‍

രാജ്യത്തെ പ്രധാന ഹൈക്കോടതികളുടെയെല്ലാം തലപ്പത്ത് വനിത ജഡ്ജിമാര്‍. ഇന്ത്യയിലെ ഏറ്റവും പ്രമുഖ കോടതികളായ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ കോടതികളുടെ തലവന്മാര്‍ വനിതകളാണ്. പുരുഷ മേധാവിത്വം നിറഞ്ഞ മേഖലയില്‍ ആദ്യമായാണ് ഇങ്ങനെ നിയമനം.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇന്ദിരാ ബാനര്‍ജി മാര്‍ച്ച് 31ന് അധികാരമേറ്റതോടെയാണ് പ്രധാനപ്പെട്ട നാലു കോടതികളിലും വനിതകളെത്തിയത്. ബോംബേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ആണ്. 61 പുരുഷ അഭിഭാഷകരുള്ള ബോംബെ കോടതിയിലുള്ളത് 11 വനിതകള്‍ മാത്രം.
ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് 2014 മുതല്‍ ജി രോഹിണി ആണ്. 35 പുരുഷ അഭിഭാഷകര്‍ക്കൊപ്പം 9 സ്ത്രീ അഭിഭാഷകര്‍ മാത്രമാണ് ഇവിടെയുള്ളത്.
കൊല്‍ക്കത്ത ഹൈക്കോടതിയെ നയിക്കുന്നത് ജസ്റ്റിസ് നിഷിത നിര്‍മ്മല്‍ ആണ്. ഇവിടെ 35 പുരുഷ അഭിഭാഷകര്‍ക്കൊപ്പമുള്ളത് നാലു സ്ത്രീ അഭിഭാഷകര്‍ മാത്രമാണ്.
https://www.facebook.com/Malayalivartha
























