ഹിമാചലില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു: 16 പേര്‍ക്ക് പരിക്ക്, ആറു പേരുടെ നില ഗുരുതരം

മലയാളികള്‍ സഞ്ചരിച്ചിരുന്ന ബസ് ഹിമാചല്‍പ്രദേശിലെ മണ്ഡിയില്‍ അപകടത്തില്‍പ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. ആറ് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുളുവിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച മിനിബസാണ് അപകടത്തില്‍പെട്ടത്. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ശനിയാഴ്ച രാവിലെ കുളു നാഷണല്‍ ഹൈവേയിലാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha
























