ഭാര്യ ഒപ്പിട്ട ചെക്കിന് ഭര്‍ത്താവ് ഉത്തരവാദിയല്ലെന്ന് കോടതി

ഭാര്യ സ്വന്തംനിലയില്‍ നല്‍കുന്ന ചെക്കിനു ഭര്‍ത്താവ് ഉത്തരവാദിയല്ലെന്നു ഗുജറാത്ത് ഹൈക്കോടതി. ചെക്ക് മടങ്ങിയാല്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് 138-ാം വകുപ്പുപ്രകാരം, ചെക്ക് ഒപ്പിട്ടുനല്‍കുന്ന ആള്‍ മാത്രമാണ് ഉത്തരവാദിയെന്നു കോടതി വ്യക്തമാക്കി.
ജോയിന്റ് അക്കൗണ്ടില്‍ നിന്നുള്ള ചെക്ക് ആണെങ്കില്‍പോലും ഒപ്പിടാത്തപക്ഷം ജോയിന്റ് അക്കൗണ്ടിലെ പങ്കാളിയെ കുറ്റക്കാരനാക്കാനാവില്ലെന്ന സുപ്രീംകോടതി വിധി ആധാരമാക്കിയാണു ജസ്റ്റിസ് ജെ.ബി.പര്‍ദിവാലയുടെ ഉത്തരവ്.
ഏതു സാഹചര്യത്തിലായാലും ഒരാള്‍ ചെയ്യുന്ന കുറ്റത്തിനു മറ്റൊരാളെ കുറ്റക്കാരനാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha
























