ഉപതെരഞ്ഞെടുപ്പ്: എട്ട് സംസ്ഥാനങ്ങളില്‍ പോളിങ് തുടങ്ങി

ശ്രീനഗര്‍ ലോക് സഭ മണ്ഡലത്തിലും എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് തുടങ്ങി.
ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍, ഝാര്‍ഖണ്ഡിലെ ലിറ്റിപാറ, കര്‍ണാടകയിലെ നഞ്ചന്‍ഗോഡ്, ഗുണ്ടല്‍േപട്ട്, രാജസ്ഥാനിലെ ദോല്‍പൂര്‍, പശ്ചിമബംഗാളിലെ കാന്തി ദക്ഷിണ്‍, മദ്ധ്യപ്രദേശിലെ അറ്റര്‍, ബന്ദവ്ഗണ്ഡ്, ഹിമാചല്‍ പ്രദേശിലെ ഭോരഞ്ച്, അസമിലെ ദേമയി എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് പോളിങ്ങ് നടക്കുന്നത്.
ആദ്യമണിക്കൂറുകളില്‍ പോളിങ്ങ് മന്ദഗതിയിലാണ്. ലോക്‌സഭാ മണ്ഡലത്തിലെ വോെട്ടണ്ണല്‍ ഏപ്രില്‍ 15നും നിയമസഭാ മണ്ഡലങ്ങളിലേത് ഏപ്രില്‍ 13നും നടക്കും.
https://www.facebook.com/Malayalivartha
























