രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാരെ മോഷണസംഘം കൊള്ളയടിച്ചു; മൂന്നു പേര്‍ക്കു പരിക്ക്

ഡല്‍ഹി-പാറ്റ്‌ന രാജനാധി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ മോഷണസംഘം കൊള്ളയടിച്ചു. മൂന്നു കോച്ചുകളിലാണ് കവര്‍ച്ച നടന്നത്. മൂന്നു യാത്രക്കാരെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഞായാറാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്.
കോച്ച് അറ്റന്റന്റിന്റെ സഹായത്തോടെയാണ് കൊള്ള നടന്നതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ ട്രെയിനിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറേയും നാലു കോണ്‍സ്റ്റബിള്‍മാരേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി റെയില്‍വേ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























