കുട്ടികള്‍ രണ്ടില്‍ കൂടുതലാണോ സര്‍ക്കാര്‍ ജോലിയില്ല

കുട്ടികളില്‍ രണ്ടില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കില്ലെന്ന് ആസാം. ആസാം സര്‍ക്കാര്‍ തയ്യാറാക്കിയ ജനസംഖ്യ നയത്തിന്റെ കരടിലാണ് ഈ നിര്‍ദേശമുള്ളതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. ജോലി കിട്ടിയതിനു ശേഷമാണ് രണ്ട് പേരില്‍ കൂടുതല്‍ കുട്ടികളുണ്ടായതെങ്കില്‍ അന്ന് സര്‍വീസ് അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാല തലം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പമാണ് ജനസംഖ്യ നയത്തില്‍ പുതിയ വ്യവസ്ഥ രൂപീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജോലിക്കെന്നതു പോലെ വിവിധ ക്ഷേമ പദ്ധതികളുടെ ആനുകുല്യം തേടുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പുകളിലും ഇതു മാനദണ്ഡമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























