റോഡ് ഇടിഞ്ഞുതാഴ്ന്നു; ഓടിക്കൊണ്ടിരുന്ന ബസും കാറും കുഴിയിലായി

ചെന്നൈയില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നു സിറ്റി ബസും കാറും കുടുങ്ങി. യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ രക്ഷപ്പെടുത്തി. ആര്‍ക്കും പരുക്കുകളില്ല. റോഡിനു താഴെ പുരോഗമിക്കുന്ന മെട്രോ ലൈന്‍ നിര്‍മ്മാണമാണു ദുരന്തകാരണമെന്നു തമിഴ്‌നാട് ധനമന്ത്രി ഡി. ജയകുമാര്‍ ആരോപിച്ചു. ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവമുണ്ടായത്. ഇത് പാഠമാണമെന്നും ഈ റോഡിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടെന്നും ഇന്നു പുനഃസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
റോഡിനു താഴെ ഡ്രില്ലിങ് പുരോഗമിക്കുന്നതിനാല്‍ മണ്ണ് ഇടിഞ്ഞുതാഴ്ന്നിരിക്കാമെന്നും ഇതാവാം വന്‍ ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്നും മെട്രോ അധികൃതര്‍ പറഞ്ഞു.
അഗ്‌നിശമന സേനയുടെ രണ്ട് ട്രക്കുകള്‍ ഉപയോഗിച്ചാണ് മെട്രോപ്പൊലീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസും കാറും ഇടിഞ്ഞു താണ റോഡില്‍നിന്നു പുറത്തെടുത്തത്.
https://www.facebook.com/Malayalivartha
























