ഭൂപടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇനി ആധാര്‍ നിര്‍ബന്ധം

പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 3000ത്തോളം ഭൂപടങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റ് തയ്യാറാക്കി സര്‍വെ ജനറല്‍ ഓഫ് ഇന്ത്യ. എന്നാല്‍, ഇത് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ആധാര്‍ നിര്‍ബന്ധം. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് http:/soinakshe.uk.gov.in എന്ന പോര്‍ട്ടലില്‍നിന്നും പ്രതിദിനം ഒരാള്‍ക്ക് മൂന്ന് ഭൂപടങ്ങള്‍ വരെ ഡൗണ്‍ലോഡ് ചെയ്യാനാവും.
ഇന്ത്യക്ക് വേണ്ടി മാപ്പുകള്‍ തയ്യാറാക്കുന്ന സര്‍വെ ജനറല്‍ ഓഫ് ഇന്ത്യ അതിെന്റ പ്രവര്‍ത്തന കാലയളവ് 250 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണിത് നടപ്പിലാക്കുന്നത്. ഭൂപടങ്ങള്‍ ഇന്ത്യക്കാര്‍ക്ക് മാത്രം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നാണ് ഇതെക്കുറിച്ച് ശാസ്ത്ര സാേങ്കതിക വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധെന്റ പ്രതികരണം.
ആധാര്‍ നമ്പര്‍ തിരിച്ചറിയാനുള്ള തെളിവാണെന്നും പൗരത്വ രേഖയല്ലെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി തിരിച്ചടവിന് കേന്ദ്രം ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതിന് തൊട്ടടുത്ത ദിനം ആണ് ഭൂപടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇത് നിര്‍ബന്ധമാക്കിയത്.
https://www.facebook.com/Malayalivartha
























