Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

നാവിക ഉദ്യോഗസ്ഥന്റെ വധശിക്ഷ; സമീപനം തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇന്ത്യ

11 APRIL 2017 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..

വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..

ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ 'റോ'യുടെ ചാരനാണെന്ന് ആരോപിച്ച് ഒരു വര്‍ഷം മുമ്പ് പിടികൂടിയ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ സുധീര്‍ ജാദവിന് (46) പാകിസ്താന്‍ പട്ടാള കോടതി വധശിക്ഷ വിധിച്ചതില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തി. പാക്ക് കോടതിയുടെ തീരുമാനം അറിഞ്ഞയുടന്‍, ഡല്‍ഹിയില്‍ ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കര്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി ശക്തമായ താക്കീതു നല്‍കി.

പാകിസ്താന്‍ സമീപനം തിരുത്തിയില്ലെങ്കില്‍ ഇന്ത്യയിലുള്ള 13 പാക് തടവുകാരെ വിട്ടയക്കില്ലെന്നും കേന്ദ്രം പ്രഖ്യാപിച്ചു. ഇറാനില്‍നിന്ന് ചതിച്ചു പിടികൂടിയ ജാദവിനെ മതിയായ തെളിവുകളില്ലാതെയും ഇന്ത്യക്ക് നയതന്ത്ര കൂടിക്കാഴ്ച അനുവദിക്കാതെയും നീതിയുടെ അടിസ്ഥാന രീതികള്‍ പാലിക്കാതെയും രഹസ്യവിചാരണ നടത്തി വിധിച്ച വധശിക്ഷ നടപ്പാക്കിയാല്‍, മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ച കൊലയായി അതിനെ കാണുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷനെ കുല്‍ഭൂഷണിനെ വിചാരണ നടത്തുന്ന കാര്യം അറിയിക്കുകപോലും ചെയ്തില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

1952-ലെ പാക് സൈനിക നിയമം 59-ാം വകുപ്പ്, 1923-ലെ ഔദ്യോഗിക രഹസ്യ നിയമം മൂന്നാം വകുപ്പ് എന്നിവ പ്രകാരം ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷലാണ് കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. ബലൂചിസ്താനിലും കറാച്ചിയിലും സമാധാനം അസ്ഥിരപ്പെടുത്താന്‍ നിയോഗിച്ച റോ ഏജന്റാണ് താനെന്ന് കുല്‍ഭൂഷണ്‍ പറയുന്ന വിഡിയോ പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണ് അതെന്ന നിലപാടിലാണ് ഇന്ത്യ.

2016 മാര്‍ച്ച് മൂന്നിന് ഇറാനില്‍നിന്നു പാക്കിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കവെയാണ് അദ്ദേഹത്തെ പാക്ക് പൊലീസ് പിടികൂടിയത്. ജാദവിനു ബലൂചിസ്ഥാനിലെ ഭീകരസംഘടനയായ ഹാജി ബലൂചുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തിയിരുന്നു. കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ക്ക് അനുമതി നല്‍കണമെന്നു 13 തവണ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാന്‍ തയാറായില്ല. നിയമപരമായ സഹായം നല്‍കാനും അവര്‍ ഒരുക്കമായിരുന്നില്ല.

ജാദവിന്റെ വിചാരണ തികഞ്ഞ പ്രഹസനമായിരുന്നുവെന്നു പാക്ക് ഹൈക്കമ്മിഷണറെ ഇന്ത്യ അറിയിച്ചു. അദ്ദേഹത്തിനെതിരെ വിശ്വസനീയമായ തെളിവുണ്ടായിരുന്നില്ല. വിചാരണ നടത്തുന്ന വിവരം പോലും ഇന്ത്യന്‍ ഹൈക്കമ്മിഷണറെ അറിയിച്ചില്ല.

അതേസമയം, രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നവര്‍ക്ക് താക്കീതാണ് ഇന്ത്യന്‍ പൗരന്‍ കല്‍ഭൂഷണിന് വിധിച്ച വധശിക്ഷയെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പാകിസ്താനെതിരെ നീങ്ങുന്നത് ആരായാലും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്ക് സൈനിക കോടതിയുടെ നടപടിയെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അപലപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (7 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (7 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (7 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (8 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (8 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (8 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (9 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (9 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (9 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (9 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (9 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (9 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (9 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (10 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (11 hours ago)

Malayali Vartha Recommends