മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ അന്തസിന് ആഘാതമേല്‍പ്പിക്കുന്നു: കേന്ദ്രസര്‍ക്കാര്‍

മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവ മുസ്ലീം സ്ത്രീകളുടെ അന്തസിന് ആഘാതമേല്‍പ്പിക്കുകയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം നിഷേധിക്കലുമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.
ഇതുമൂലം മറ്റ് സമുദായങ്ങളിലെ സ്ത്രീകള്‍, ഇന്ത്യയ്ക്ക് പുറത്തുള്ള മുസ്ലീം സ്ത്രീകള്‍, മുസ്ലീം സമുദായത്തിലെ പുരുഷന്മാര്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍, അവര്‍ അസമത്വത്തിനും അക്രമത്തിനും ഇരയാവുന്നതായും കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച രേഖകളില്‍ വീണ്ടും കേന്ദ്രം വ്യക്തമാക്കി. മുസ്ലീം സ്ത്രീകള്‍ക്ക് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ പൂര്‍ണമായി അനുഭവിക്കാന്‍ അനുവാദം നിഷേധിക്കുന്നതെന്തിനാണെന്നും കേന്ദ്രം ചോദിക്കുന്നു.
https://www.facebook.com/Malayalivartha
























