സൗന്ദര്യമില്ല; നവവരനോട് ഭാര്യയുടെ അമ്മിക്കല്‍ പ്രയോഗം

തന്റെ ഭര്‍ത്താവ് സുന്ദരനല്ലെന്ന് ആരോപിച്ചാണ് യുവതി ഭര്‍ത്താവിനെ അമ്മിക്കല്ലിന് ഇടിച്ച് കൊന്നത്. തമിഴ്‌നാട്ടിലെ കൂഡല്ലൂരിലാണ് സംഭവം. ഒരാഴ്ച മുമ്പ് വിവാഹിതയായ യുവതിയാണ് ഭര്‍ത്താവിനെ കൊന്നത്. ഇന്നലെ രാത്രിയുണ്ടായ വഴക്കിനെ തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെ കല്ലിനിടിച്ച് കൊന്നത്.
ഭര്‍ത്താവ് സുന്ദരനല്ലെന്നും തനിക്ക് ചേരില്ലെന്നും ബന്ധുക്കള്‍ പറഞ്ഞതാണ് യുവതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ മറ്റാരോ കൊന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ യുവതി ശ്രമിച്ചുവെങ്കിലും വിശദമായ അന്വേഷണത്തില്‍ കള്ളി പൊളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha
























