ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയുടെ ഇപ്പോഴത്തെ ഭാരം കണ്ടാല്‍ ആരും ഞെട്ടും

ലോകത്തിലെ ഏറ്റവും ഭാരമേറിയ ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമദിെന്റ ഭാരം 242 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതര്‍. മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ഭാരം കുറക്കുന്നതിനായുള്ള ഇമാെന്റ ചികില്‍സ നടക്കുന്നത്.
ഫെബ്രുവരിയില്‍ ആശുപത്രിയിലെത്തുേമ്ബാള്‍ ഇമാെന്റ ഭാരം 490 കിലോ ആയിരുന്നു. രണ്ടു മാസത്തെ ചികിത്സക്കിടെ 242 കിലോ ഭാരം കുറക്കാനായിട്ടുണ്ട്. ഇമാന് ഉടന്‍ നടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ മുഫാസല്‍ ലഖ്ടവാല അറിയിച്ചു.
ഫെബ്രുവരി 11ാം തിയതി പ്രത്യേകം തയാറാക്കിയ വിമാനത്തിലാണ് ഇമാന്‍ ചികില്‍സക്കായി മുംബൈയിലെത്തിയത്. കുറഞ്ഞ കലോറിയിലുള്ള ദ്രവരൂപത്തിലുള്ള ഭക്ഷണത്തിലൂടെ ആദ്യ മാസത്തില്‍ തന്നെ 100 കിലോയോളം തൂക്കം കുറച്ചിരുന്നു. മാര്‍ച്ച് ഏഴിന് ഇമാനെ ലാേപ്രാസ്‌കോപിക് സ്‌ളീവ് ഗാസ്‌ട്രെക്‌റ്റോമി എന്ന ചികിത്സാ രീതിക്കും വിധേയയാക്കിയിരുന്നു. ഇതിലൂടെ മാര്‍ച്ച് 29 ന് ഇവരുടെ തൂക്കം 340 കിലോ ആയി കുറഞ്ഞു. ഭക്ഷണം വായിലൂടെ നല്‍കുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ട്യൂബിലൂടെയാണ് ഇമാന് ഭക്ഷണം നല്‍കുന്നത്.

https://www.facebook.com/Malayalivartha

























