ഉറക്കമുണര്‍ന്നപ്പോള്‍ കാപ്പി നല്‍കാത്ത ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്

ഉറക്കം എഴുന്നേറ്റ ഉടന്‍ കാപ്പി തരാതിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. കോട്ദാവര്‍ സ്വദേശിനിയായ അതിഥി (35) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് സംഗീത് സിംഗ് പോലീസ് കസ്റ്റഡിയില്‍ ആണ്. ഉറക്കം ഉണര്‍ന്ന സംഗീത് അതിഥിയോട് കാപ്പി ആവശ്യപ്പെട്ടുവെങ്കിലും അതിഥി ഉണ്ടാക്കി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ദേഷ്യം വന്ന സംഗീത് മുറിയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നെന്ന് പോലീസ് പറയുന്നു.
ഇവരുടെ രണ്ട് മക്കള്‍ അടുത്ത മുറികളില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അച്ഛന്റേയും അമ്മയുടേയും ബഹളം കേട്ട് കുട്ടികള്‍ എത്തിയെങ്കിലും മുറി അകത്ത് നിന്ന് പൂട്ടിയിരിയ്ക്കുകയായിരുന്നു. അതിഥിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തി മുറി ചവിട്ടി പൊളിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയെ കണ്ടത്.
13 വര്‍ഷം മുമ്ബാണ് സംഗീതും അതിഥിയും വിവാഹിതരായത്. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഗീത് ജോലിയ്ക്ക് പോകുന്നുണ്ടായിരുന്നില്ല. വീട്ടുവേല ചെയ്താണ് അതിഥി കുഞ്ഞുങ്ങളെ നോക്കിയിരുന്നത്.
https://www.facebook.com/Malayalivartha
























