വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി ടാക്‌സി മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം

സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര വനിത, ശിശുവികസന മന്ത്രാലയം നല്‍കിയ ശുപാര്‍ശകള്‍ ടാക്‌സി മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര വനിത, ശിശുവികസന മന്ത്രി മേനക സഞ്ജയ് ഗാന്ധിയാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, ഷിപ്പിങ് മന്ത്രിക്കു നല്‍കിയത്. വനിതാ യാത്രക്കാര്‍ ക്യാബുകളില്‍ ലൈംഗിക പീഡനത്തിനിരയായ നിരവധി പരാതികള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണു നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ടാക്‌സികളില്‍ ജിപിഎസ് പാനിക് ഡിവൈസുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കുക, ടാക്‌സികളില്‍ സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റം അനുവദിക്കാതിരിക്കുക, ഡ്രൈവറുടെ ഫോട്ടോയുള്‍പ്പെട്ട തിരിച്ചറിയല്‍ രേഖകള്‍, വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ ടാക്‌സിയില്‍ പ്രദര്‍ശിപ്പിക്കുക, ടാക്‌സി ഓപ്പറേറ്റര്‍മാരുടെയും, െ്രെഡവര്‍മാരുടെയും നിയമലംഘനങ്ങള്‍ കര്‍ശനമായി നേരിടുക, സീറ്റ് പങ്കിടല്‍ യാത്രക്കാരുടെ അനുവാദത്തോടെ മാത്രമാക്കുക എന്നീ നിര്‍ദേശങ്ങളാണു പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























