രാജ്യത്തെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

ഡല്‍ഹി രജൗരി ഗാര്‍ഡന്‍ ഉള്‍പ്പെടെ രാജ്യത്തെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. ഡല്‍ഹി, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആം ആദ്മി, കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ പാര്‍ട്ടികളുടെ ശക്തമായ ത്രികോണ മല്‍സരം നടന്ന രജൗരി ഗാര്‍ഡനിലെ ഫലം ഏറെ നിര്‍ണായകമാണ്.
അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ രണ്ടുമണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലവും രാജ്യം ഉറ്റുനോക്കുന്നു. രണ്ടിടത്തും ജനതാദള്‍ മല്‍സര രംഗത്തില്ലാത്തതിനാല്‍ കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് പോരാട്ടം. വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ മധ്യപ്രദേശിലെ ആതര്‍, ഹിമാചല്‍ പ്രദേശിലെ ഭോരംഗ് എന്നിവിടങ്ങളില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ 38 ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും.
https://www.facebook.com/Malayalivartha

























