ചായക്കടക്കാരന്‍ പെണ്‍മക്കള്‍ക്ക് കൊടുത്തത് ഒന്നരക്കോടി സ്ത്രീധനം, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

പെണ്‍മക്കള്‍ക്ക് ഒന്നരക്കോടി രൂപ സ്ത്രീധനം നല്‍കിയ ചായക്കടക്കാരന്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. രാജസ്ഥാനിലെ കോത്പുട്‌ലിക്കു സമീപം ഹദ്വാതാ സ്വദേശിയായ ലീല രാം ഗുജ്ജറിനു നേര്‍ക്കാണ് അന്വേഷണം.
ഈ മാസം നാലിനായിരുന്നു ഇയാളുടെ മക്കളുടെ വിവാഹം. വിവാഹത്തിനിടെ ഇയാള്‍ നോട്ട് കെട്ടുകള്‍ കൂട്ടിയിട്ട് ഉച്ചത്തില്‍ എണ്ണുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗ്രാമമുഖ്യന്‍മാരും സമുദായ നേതാക്കും നോക്കിനില്‍ക്കെയായിരുന്നു നോട്ടെണ്ണല്‍. നോട്ടുകള്‍ എണ്ണിയതിനുശേഷം വരന്‍മാരുടെ ബന്ധുക്കള്‍ക്കു കെട്ടുകളായി കൈമാറുന്നതും വീഡിയോ ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.
ഇതേതുടര്‍ന്ന് ബുധനാഴ്ച ഗുജ്ജറിന് ആദായനികുതി വകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് വ്യക്തമായ രേഖകള്‍ നല്‍കാന്‍ ഇയാള്‍ക്കു കഴിഞ്ഞില്ല.
കൂടാതെ, പ്രായപൂര്‍ത്തിയാകാത്തെ നാലു പെണ്‍മക്കളെ വിവാഹം ചെയ്തു നല്‍കിയതിനും ഗുജ്ജര്‍ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. വിവാഹക്ഷണക്കത്തില്‍ രണ്ടു മക്കളുടെ വിവാഹമെന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും ആറു പെണ്‍മക്കളുടെ വിവാഹം നടത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഒളിവില്‍പോയ ഗുജ്ജര്‍ക്കും കുടുംബത്തിനുംവേണ്ടി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























